ശരദ് പവാര്‍

 

file image

Mumbai

ശരദ് പവാര്‍ കോണ്‍ഗ്രസിന്‍റെ കൈ പിടിക്കുമോ? എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന് അഭ്യൂഹം

27 വര്‍ഷങ്ങള്‍ക്ക് ശേഷം പവാര്‍ തിരികെ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്

Mumbai Correspondent

മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന് വഴി തെളിച്ച് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് തിരികെയെത്തുമെന്ന് അഭ്യൂഹം ശക്തമാകുന്നു.മഹാ വികാസ് അഘാഡിയിലെ ആഭ്യന്തര തര്‍ക്കങ്ങളും ശിവസേന ഉദ്ധവ് പക്ഷത്തുണ്ടായ പുതിയ രാഷ്ട്രീയ മാറ്റങ്ങളുമാണ് ഇത്തരമൊരു നീക്കത്തിന് കാരണം.

1999-ല്‍ കോണ്‍ഗ്രസ് വിട്ട് ശരദ് പവാര്‍ രൂപീകരിച്ച എന്‍സിപി 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മാതൃപാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുമെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ച് പ്രസ്താവന നടത്തുന്നുണ്ടെങ്കിലും ശരദ് പവാറോ സുപ്രിയാ സുളെയോ ഇതില്‍ പ്രതികരിച്ചിട്ടില്ല.

എന്‍സിപിയും കോണ്‍ഗ്രസും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍ ഉള്‍പ്പെടെയുള്ളവര്‍ സൂചന നല്‍കിയിരുന്നു.

എന്നാല്‍, ലയന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പറയപ്പെടുമ്പോഴും ഇരുവിഭാഗത്തിലെയും താഴെത്തട്ടിലുള്ള നേതാക്കള്‍ ഇതിനോട് പൂര്‍ണ്ണമായി യോജിക്കുന്നില്ല. ശരദ് പവാര്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോകുകയാണെങ്കില്‍ ഒരു വിഭാഗം സുനേത്രാ പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപിയിലേക്ക് ചേക്കേറി ഭരണത്തില്‍ പങ്കാളിയാകാനും ശ്രമിക്കും. വീണ്ടും പിളരുന്നതോടെ എന്‍സിപിക്ക് ശക്തി നഷ്ടപ്പെടുമെങ്കിലും കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ കരുത്ത് കൂട്ടാനാകും.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ