.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ: സ്വന്തം മക്കളുടെ മുന്നിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്ന കേസിൽ യുവതി അറസ്റ്റിൽ. ഭർത്താവിന്‍റെ സുഹൃത്തിന്‍റെ സഹായത്തോടെയാണ് യുവതി കൃത്യം നിർവഹിച്ചതെന്നും പൊലീസ് കണ്ടെത്തി.
മുംബൈ മാൽവൻ സ്വദേശി രാജേഷിനെയാണ് ഭാര്യ പൂജ കൊന്നത്. രാജേഷിന്‍റെ സുഹൃത്ത് ഇമ്രാൻ മൻസൂരിയുടെ സഹായത്തോടെ കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇരുചക്രവാഹനത്തിൽ കയറ്റി അര കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ഭർത്താവിനെ കാണില്ലെന്ന് പൂജ പൊലീസിൽ പരാതി നൽകിയതോടെയാണ് കേസിന്‍റെ തുടക്കം. എന്നാൽ, രാജേഷിനെ കാണാതായെന്നു പറയുന്ന സമയത്തിനു തൊട്ടു മുൻപ് രാജേഷും പൂജയും ഇമ്രാനും കൂടി ഇരുചക്ര വാഹനത്തിൽ പോകുന്ന ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു.
ഇതെത്തുടർന്ന് പൂജയെ ചോദ്യം ചെയ്തപ്പോൾ അവർ കുറ്റം സമ്മതിക്കുകയായിരുന്നു.
ഏറെക്കാലമായി ഇമ്രാൻ മൻസൂരിയുമായി അടുപ്പത്തിലാണെന്നും പൂജ പൊലീസിനോടു സമ്മതിച്ചു.