ധാരാവിയില്‍ വെടിയേറ്റ് യുവതിക്ക് പരിക്കേറ്റു

 

representative image

Mumbai

ധാരാവിയില്‍ വെടിയേറ്റ് യുവതിക്ക് പരുക്കേറ്റു

സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

മുംബൈ : ധാരാവിയില്‍ നടന്ന വെടിവെപ്പില്‍ 32-കാരിയായ സ്ത്രീയുടെ കൈക്ക് പരുക്കേറ്റ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 90 ഫീറ്റ് റോഡില്‍ യുവതി സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ഷാഹുനഗര്‍ പൊലീസ് പറഞ്ഞു.

കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസില്‍ പ്രതിയായ അസ്ഹര്‍ ഷെയ്ഖ് എന്ന അജ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ ലക്ഷ്യമിട്ടായിരുന്നില്ല വെടിവെപ്പ്.

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിനും മറ്റ് കുറ്റങ്ങള്‍ക്കും ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. ഷെയ്ഖിനെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

സംസ്ഥാനത്ത് അതിതീവ്ര മഴ; 4 ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

കൊടി സുനി മദ്യപിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് പൊലീസ്; പരാതി നൽകി കെഎസ്‌യു

ജമ്മു കശ്മീരിൽ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

"യഥാർഥ ഇന്ത്യക്കാരൻ ആരാണെന്ന് ജഡ്ജിമാരല്ല തീരുമാനിക്കേണ്ടത്''; രാഹുലിനെതിരായ പരാമർശത്തിൽ പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ