ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ അഴുകിയ മൃതദേഹം; ഭർത്താവും ബന്ധുക്കളും കസ്റ്റഡിയിൽ 
Mumbai

ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ അഴുകിയ മൃതദേഹം; ഭർത്താവും ബന്ധുക്കളും കസ്റ്റഡിയിൽ

ഭർത്താവിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

മുംബൈ: വീടിനരികിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ. മുംബൈ ട്രോംബെയിലാണ് ഒരു സ്ത്രീയുടെ ഭാഗികമായി അഴുകിയ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ അഴുക്കു ചാലിനു സമീപം കാണാൻ ഇടയായത്. തുടർന്ന് ഭർത്താവിനെയും നാല് ബന്ധുക്കളെയും മുംബൈ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു.

ഭാരതീയ ന്യായ് സന്ഹിത (ബിഎൻഎസ്) പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. അവരുടെ ഭർത്താവിനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായാണ് പ്രസ്താവനയിലുള്ളത്. ഭർത്താവിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയെന്നും രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നും പോലിസ് അറിയിച്ചു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു