Mumbai

ബി ജെ പിയുടെ നേതൃത്വത്തിൽ വനിതാ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി കെ ബി ഉത്തംകുമാറിന്‍റെ നേതൃത്വത്തിൽ വസായ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അൽമാസ് ഖാനെയും നേഴ്സ്മാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെയും ആണ് ആദരിച്ചത്

MV Desk

മുംബൈ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബി ജെ പി വനിതാ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി കെ ബി ഉത്തംകുമാറിന്‍റെ നേതൃത്വത്തിൽ വസായ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അൽമാസ് ഖാനെയും നേഴ്സ്മാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെയും ആണ് ആദരിച്ചത്.

വസായ് പി എച്ച് സി യിൽ വച്ച് നടന്ന ആദരിക്കൽ പരിപാടിയിൽ ബി ജെ പി വസായ് റോഡ് മണ്ഡലം അദ്ധ്യക്ഷൻ രാമാനുജം സിംഗ്, ജില്ലാ സെക്രട്ടറി ജിത്തു പാട്ടീൽ , വ്യാപാരി സെൽ ജില്ലാ കൺവീനർ വീരൻ പട്ടേൽ, കാംഗാർ അഗാഡി ജില്ലാ കൺവീനർ സഞ്ജയ് സിംഗ് എന്നിവരും സന്നിഹിതരായിരുന്നു.

മുന്നണി കൂടിക്കാഴ്ച; പി.വി. അൻവറും, സി.കെ. ജാനുവും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

മേയർ തെരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി ദീപ്തി, പിന്തുണയുമായി അജയ് തറയിൽ

ദീപ്തിയെ വെട്ടി; കൊച്ചി മേയറായി ആദ്യടേമിൽ വി.കെ. മിനിമോൾ, രണ്ടാംടേമിൽ ഷൈനി മാത്യു

പക്ഷിപ്പനി; ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കും

എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ എന്നറിയാം, പേര് ചേർക്കാനും സാധിക്കും