Mumbai

വായനാമൃതവുമായി സുവുഡ്സ് സമാജത്തിലെ വനിതകൾ

കുട്ടികളുടെ പ്രതിനിധികളായി ദിയ ഷൈജു, വേദ് നിരഞ്ജൻ എന്നിവർ പരിപാടികളവതരിപ്പിച്ചു

നവിമുംബൈ: സ്വാതന്ത്ര്യം വായനയിലൂടെ എന്ന ആശയവുമായി സീവുഡ്സ് മലയാളി സമാജത്തിലെ മഹിളാ വിഭാഗം ഗ്രന്ഥശാലയിൽ വായനോത്സവം സംഘടിപ്പിച്ചു. ലൈബ്രേറിയന്‍റെ ചുമതല ഒരു ദിവസത്തേക്ക് ഏറ്റെടുത്ത് കുട്ടികളും മറ്റു വായനക്കാരുമായി സംവാദം സംഘടിപ്പിച്ചാണ് സമാജത്തിന്‍റെ വനിതാ വിഭാഗം ശ്രദ്ധേയമായ പ്രവർത്തനം നടത്തിയത്.

മുത്തശിക്കഥകൾ പറഞ്ഞും, അറിയപ്പെടാത്ത സ്വാതന്ത്രസമര സേനാനികളുടെ വീരഗാഥ ഓർമ്മിപ്പിച്ചും, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തിയും, മികച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ സഹായിച്ചും, പ്രശ്നോത്തരി നടത്തിയുമാണ് വനിതാ വിഭാഗം മികവു കാട്ടിയത്.

സമാജത്തിലെ മലയാളം പഠിപ്പിക്കുന്ന അധ്യാപകരും കുട്ടികളും അംഗങ്ങളും വായനക്കാരും ലൈബ്രേറിയനും സ്വതന്ത്ര്യം വായനയിലൂടെ എന്ന പരിപാടിയിൽ പങ്കുചേർന്നു. എല്ലാ മാസവും ഒരു ദിവസം വനിതാ വിഭാഗം ലൈബ്രേറിയനിൽ നിന്ന് ഉത്തരവാദിത്തം ഏറ്റു വാങ്ങുമെന്ന് അറിയിച്ചു.

ബിജി ബിജു, മായ രാജീവ്, ഇന്ദിര നമ്പ്യാർ, ലിനി രാജേന്ദ്രൻ, സുജ മോനച്ചൻ, മീര ശങ്കരൻ കുട്ടി, ലൈജി വർഗ്ഗീസ്, ജോബി ജോയിക്കുട്ടി, ഗിരിജ നായർ, രഘുനന്ദനൻ, രാജീവ് നായർ, രാജേന്ദ്രൻ നമ്പ്യാർ, ശ്രീകല മുരളി, ഗോപിനാഥൻ നമ്പ്യാർ, ബിജി ജയ്മോമോൻ, ധന്യ പ്രദീപ് എന്നിവർ പങ്കെടുത്തു.കുട്ടികളുടെ പ്രതിനിധികളായി ദിയ ഷൈജു, വേദ് നിരഞ്ജൻ എന്നിവർ പരിപാടികളവതരിപ്പിച്ചു.

വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കഥ വായിച്ചു കൊടുക്കൽ, പുസ്തക പരിചയം എന്നിവയും നടന്നു.

മികച്ച പ്രതികരണമാണ് ഈ വായനോത്സവത്തിന് ലഭിച്ചത്.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്