Mumbai

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ വനിതാ ദിനം ആചരിച്ചു

ഉല്ലാസ് ആർട്സ് ആൻഡ് വെൽഫയർ അസോസിയേഷന്റെ വനിതാവിഭാഗം വൈവിദ്ധ്യമർന്ന കലാപരിപാടികളും അവതരിപ്പിച്ചു.

താനേ: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാ വിഭാഗം 12.03.2023 ഞായറാഴ്ച്ച കൈരളി ഹാളില്‍ വച്ച് വിവിധ കലാപരിപാടികളോടെ വനിതാദിനാഘോഷം നടത്തി.

സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യപ്രവർത്തകയും എയ്മ(AIMA) വിമൻസ് വിംഗ് കൺവീനറും ലോക കേരളസഭ മെമ്പറുമായ ശ്രീമതി രാഖി സുനിൽ ചീഫ് ഗസ്റ്റായിരുന്നു.

പ്രസ്തുത പരിപാടിയിൽ ലോക കേരളസഭ മെമ്പർ പികെ ലാലി, അഡ്വ. ജി എ കെ നായർ, പ്രതിഭ നായർ, പ്രീതി പിള്ള, അനിത രാധാകൃഷ്ണൻ, അജയകുമാർ വി നായർ, മോഹൻ ജി നായർ സരസ്വതി നാരായണൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡണ്ട്‌ സുരേഷ്കുമാർ അധ്യക്ഷപ്രസംഗവും ആർ ബി കുറുപ്പ് നന്ദിയും രേഖപ്പെടുത്തി. ഉല്ലാസ് ആർട്സ് ആൻഡ് വെൽഫയർ അസോസിയേഷന്റെ വനിതാവിഭാഗം വൈവിദ്ധ്യമർന്ന കലാപരിപാടികളും അവതരിപ്പിച്ചു.

പരിപടിയിൽ അനിത രാധാകൃഷ്ണനും ശ്രീലക്ഷ്മിയും അവതാരകർ ആയിരുന്നു. വനിതാദിനംപരിപാടി വിജയിപ്പിച്ചതിലും ഉല്ലാസ് ആ൪ട്സുമായി സഹകരിച്ച ഓരൊ വ്യക്തികളോടും സുരേഷ് കുമാർ കൊട്ടാരക്കര ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ മാനേജിംഗ്‌ കമ്മിറ്റിക്ക് വേണ്ടി നന്ദി രേഖപ്പെടുത്തി.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്