ബാന്ദ്രയിലെ ചേരി പൊളിച്ച് നീക്കുന്നതിനിടെ കല്ലേറ്

 
Mumbai

ബാന്ദ്രയിൽ ചേരി പൊളിച്ച് നീക്കുന്നതിനിടെ കല്ലേറ്

കല്ലെറിഞ്ഞതിന് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലേറില്‍ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു.

Mumbai Correspondent

മുംബൈ : ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ചേരിനിവാസികളുടെ കല്ലേറ്. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി. കല്ലെറിഞ്ഞതിന് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലേറില്‍ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു.

ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത കുടിലുകളില്‍ പലതും പൊളിച്ചുമാറ്റാന്‍ പശ്ചിമറെയില്‍വേ ചൊവ്വാഴ്ച മുതല്‍ ഗരീബ് നഗര്‍ ചേരിപ്രദേശത്ത് വിപുലമായ നീക്കം ആരംഭിച്ചിരുന്നു.

പൊളിക്കലിന്‍റെ രണ്ടാം ദിനമാണ് പൊലീസിന് നേരെ പ്രദേശവാസികള്‍ കല്ലെറിഞ്ഞത്. ഏകദേശം 200 വീടുകള്‍ പൊളിച്ച് നീക്കിയതായും ഉദ്യോഗ്സ്ഥര്‍ പറഞ്ഞു.

ചേരിനിവാസികളുടെ പുനരധിവാസം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ കണ്ടതായി ഭാവിക്കുന്നില്ല. ബാന്ദ്ര ടെര്‍മിനസ് സ്റ്റേഷന്‌റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ചേരി പൊളിച്ച് നീക്കുന്നത്.

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം

ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യയുടെ ഗായത്രി-ട്രീസ സഖ‍്യത്തിന് വെങ്കലം; ചൈനയോട് പൊരുതിതോറ്റു

കന്നിയങ്കത്തിൽ കിരീടം ചൂടി 'അരോമ'; ആവേശത്തിലാറാടിച്ച് നെഹ്റു ട്രോഫി വള്ളംകളി

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത