പരുക്കേറ്റ നിലയിൽ കനാലിൽ കണ്ടെത്തിയ കടുവ.

 
Mumbai

കനാലിൽ പരുക്കേറ്റ നിലയിൽ കടുവ

മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ കനാലിൽ പരുക്കേറ്റ നിലയിൽ കടുവയെ കണ്ടെത്തി

Mumbai Correspondent

ഭണ്ഡാര (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ പൗനി തഹസിൽ, ധനോരി ഗ്രാമത്തിനടുത്ത് ഗോസിഖുർദ് ഡാമിന്‍റെ (ഇന്ദിരാ സാഗർ പ്രൊജക്റ്റ്) പ്രധാന വലതുകര കനാലിൽ പരുക്കേറ്റ നിലയിൽ കടുവയെ കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെ 7 മണിക്കും 8 മണിക്കും ഇടയിലാണ് കടുവയെ പ്രദേശവാസികൾ ആദ്യമായി കണ്ടത്. കനാൽ സമാന്തരമായി പോകുന്ന പൗനി-സാവർള റോഡിലാണ് കടുവയെ കണ്ടത്. കനാലിന്‍റെ അടിത്തട്ടിൽ നിസ്സഹായനായി കിടക്കുകയായിരുന്ന കടുവയ്ക്ക് അനങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഗ്രാമവാസികൾ ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും രക്ഷാസംഘം സ്ഥലത്തെത്തി.

പരുക്കേറ്റ മൃഗത്തെ സുരക്ഷിതമായി രക്ഷിക്കാനും ആവശ്യമായ ചികിത്സ നൽകാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. മനുഷ്യ-മൃഗ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശം പൂർണമായും സീൽ ചെയ്തിട്ടുണ്ട്.

ഉന്നയിച്ച ചോദ‍്യങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷ നേതാവിന് സാധിക്കുന്നില്ല; ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ‍്യമന്ത്രി

രാഷ്ട്രപതി ദ്രൗപതി മുർമു വ‍്യാഴാഴ്ച മണിപ്പൂരിലെത്തും

പബ്ബുകളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ

പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച് സൽമാൻ ഖാൻ

സുരക്ഷാ ഭീഷണി: വെനിസ്വേല നേതാവ് മരിയ കൊറീന മച്ചാഡോ നൊബേൽ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തില്ല