മത്സരത്തിൽ വിജയിച്ച നീതു പി , ആശാ സോമൻ, ജയലക്ഷ്മി സുരേഷ് എന്നിവർ
മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ വനിതാ വിഭാഗത്തിന്‍റെയും സാംസ്‌കാരിക വിഭാഗത്തിന്‍റെയും ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ഗുരുവിനെ അറിയാന്‍ എന്ന ചരിത്ര പഠന ക്ലാസിനോടനുബന്ധിച്ചുള്ള പ്രഭാഷണ മത്സരത്തിന്‍റെ ഫൈനല്‍ നടത്തി.
സോണ്‍ തലത്തില്‍ മത്സരിച്ച് ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവരാണ് ഈ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്.
ഈ മത്സരത്തില്‍ അംബര്‍നാഥ് - ബദലാപ്പൂര്‍ യൂണിറ്റില്‍ നിന്നുള്ള ആശാ സോമന്‍ ഒന്നാം സ്ഥാനവും, സാക്കി നാക്ക യൂണിറ്റില്‍ നിന്നുള്ള ജയലക്ഷ്മി സുരേഷ് രണ്ടാം സ്ഥാനവും, പനവേല്‍ യൂണിറ്റില്‍ നിന്നുള്ള നീതു പി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചോദ്യോത്തര മത്സരത്തിന്‍റെ ഫൈനല്‍ 22 ന് രാവിലെ 10 മുതല്‍ ചെമ്പൂരില്‍ നടക്കും. ഈ മത്സരത്തില്‍ സമിതിയുടെ എട്ടു സോണുകളില്‍ നിന്നുമായി മൂന്നു ബാച്ചുകളായി മുന്നൂറോളം പേര്‍ പങ്കെടുക്കുമെന്ന് വനിതാ വിഭാഗം കേന്ദ്ര കമ്മറ്റി കണ്‍വീനര്‍ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ് എന്നിവര്‍ അറിയിച്ചു.