നോര്‍ക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രവാസി മലയാളിയെ നിയമിക്കണമെന്ന് മലയാളി ഫോറം.

 
Mumbai

നോര്‍ക്ക എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാനായി പ്രവാസി മലയാളിയെ നിയമിക്കണം: മലയാളി ഫോറം

ഇത്തരം സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടണം

Mumbai Correspondent

മുംബൈ: കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ശക്തികളിലൊന്നായ പ്രവാസി സമൂഹത്തിന് ഭരണതലത്തില്‍ കൂടുതല്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നോര്‍ക്ക എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രവാസി ജീവിതത്തിന്‍റെ യാഥാര്‍ഥ്യങ്ങളും വെല്ലുവിളികളും നേരിട്ട് അനുഭവിച്ച ഒരു പ്രവാസി മലയാളിയെ നിയമിക്കണമെന്ന് ഗ്ലോബല്‍ മലയാളി ഫോറം ആവശ്യപ്പെട്ടു.

വിസ സംബന്ധമായ അനിശ്ചിതത്വങ്ങള്‍, തൊഴില്‍ നഷ്ടം, സര്‍ക്കാര്‍ ഓഫീസുകളിലെ നടപടിക്രമങ്ങളിലെ കാലതാമസം, ഭൂമി തര്‍ക്കങ്ങള്‍, നിയമപരമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വേഗത്തിലും കാര്യക്ഷമമായും ഇടപെടാന്‍ ഔദ്യോഗിക സംവിധാനങ്ങളില്‍ പ്രവാസികളുടെ ശക്തമായ സാന്നിധ്യം അനിവാര്യമാണെന്നും ഫോറം അഭിപ്രായപ്പെട്ടു.

കോവിഡ് കാലഘട്ടത്തില്‍ വ്യക്തിപരമായ ഇടപെടലുകളും സഹായ ശൃംഖലകളും പ്രവാസികള്‍ക്ക് വലിയ പിന്തുണ നല്‍കിയ സാഹചര്യത്തില്‍, ഇത്തരം സേവനങ്ങള്‍ കൂടുതല്‍ ഔദ്യോഗിക സംവിധാനങ്ങളിലൂടെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സര്‍ക്കാര്‍-പ്രവാസി ബന്ധം കൂടുതല്‍ സുതാര്യവും വിശ്വാസപൂര്‍ണവുമാക്കുന്നതിന് ഇത്തരമൊരു നിയമനം നിര്‍ണായകമാകുമെന്നും ഫോറം വിലയിരുത്തുന്നു.ലോക കേരളസഭ പോലുള്ള വേദികള്‍ വലിയ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും, സാധാരണ പ്രവാസികള്‍ നേരിടുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും കാര്യമായ പരിഹാരങ്ങള്‍ ലഭ്യമാകുന്നില്ലെന്നും ഫോറം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സ്വാധീനങ്ങള്‍ തേടി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങേണ്ട സാഹചര്യം അവസാനിപ്പിക്കേണ്ട സമയമായെന്നും സംഘടന വ്യക്തമാക്കി.

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്‍റെ പേര് നൽകണം; ആവശ‍്യവുമായി വി.എം. സുധീരൻ

ശ്രീലങ്കയെ എറിഞ്ഞിട്ട് ഗുർനൂർ, തല്ലിത്തകർത്ത് സായ് സുദർശൻ; ലങ്കൻ മണ്ണിൽ ഇന്ത്യ എ ടീമിന് പരമ്പര

മഴക്കെടുതി: മുംബൈയിൽ മരം വീണ് 2 മരണം

കറാച്ചിയെ നടുക്കിയ വൻ തീപിടിത്തം; പാക്കിസ്ഥാനിൽ 11കാരന് വിചാരണ

കേരളത്തിൽ കനത്ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്