ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 11 ഇന്ത്യക്കാർ മരിച്ചു 
India

ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 11 ഇന്ത്യക്കാർ മരിച്ചു

ജോർജിയയിലെ മൗണ്ടൻ റിസോർട്ടായ ഗുഡൗരിയിൽ 11 ഇന്ത്യക്കാരുൾപ്പെടെ 12 പേർ വിഷവാതകം ശ്വസിച്ചു മരിച്ചു

ന്യൂഡൽഹി: ജോർജിയയിലെ മൗണ്ടൻ റിസോർട്ടായ ഗുഡൗരിയിൽ 11 ഇന്ത്യക്കാരുൾപ്പെടെ 12 പേർ വിഷവാതകം ശ്വസിച്ചു മരിച്ചു. ഇന്ത്യൻ റസ്റ്ററന്‍റിന്‍റെ മൂന്നാം നിലയിലെ കിടപ്പുമുറിയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.

ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ആകാം മരണകാരണമെന്നു പ്രാഥമിക നിഗമനം. ജോർജിയൻ പൊലീസ് അന്വേഷണം തുടങ്ങി.

മൃതദേഹങ്ങൾ ഇന്ത്യയിലേക്കെത്തിക്കുമെന്നു ജോർജിയൻ തലസ്ഥാനമായ തബ്‌ലിസിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജോർജിയയിലെ പ്രശസ്തമായ കോക്കസസ് പർവതനിരയുടെ ഭാഗമാണു ഗുഡൗരി.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം