ആന്ധ്രയിൽ ബസിന് തീപ്പിടിച്ച് 12 പേർ വെന്തുമരിച്ചു

 
India

ആന്ധ്രയിൽ ബസിന് തീപിടിച്ച് 12 പേർ മരിച്ചു; 20 പേർക്ക് ഗുരുതര പരുക്ക്

എട്ടുപേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു

Jisha P.O.

മർക്കപുരം: സ്വകാര്യ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപ്പിടിച്ച് 12 പേർക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ മർക്കപുരം ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു ദുരന്തം. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

എട്ടുപേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിൽ എത്തിച്ചശേഷമാണ് മരിച്ചത്. പരുക്കേറ്റ് 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

ഹരികൃഷ്ണ ട്രാവൽസിന്‍റെ ഉടമസ്ഥതയിലുള്ള ബസ് തെലങ്കാനയിലെ നിർമലിൽ‌ നിന്ന് നെല്ലൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.

എസ്എഫ്ഐ വിദ‍്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമം; എഐസിസി അധ‍്യക്ഷന് പിണറായി വിജ‍യന്‍റെ കത്ത്

ചിറയിൻകീഴിലെ തമ്മിലടി; അറസ്റ്റ് ഒഴിവാക്കാൻ കെപിസിസി, ഇരുകൂട്ടരുമായി സംസാരിക്കും

രമ്യ ഹരിദാസും പാർട്ടിക്കാരും തമ്മിൽ തല്ല്; പാർട്ടി അന്വേഷിക്കുമെന്ന് കെ.സി. വേണുഗോപാൽ

25 പാക്കിസ്ഥാൻ ജവാന്മാർ കൊല്ലപ്പെട്ടു; അവകാശവാദവുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

നേപ്പാൾ പ്രളയം; മരിച്ചവരുടെ എണ്ണം 1344 ആയി, തെരച്ചിൽ തുടരുന്നു