വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചുകയറി, 13 മരണം

 
India

വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചുകയറി, 13 മരണം

അപകടത്തിൽ ഇരുപതിലേറെ പേർക്ക് പരുക്കേറ്റു

Manju Soman

മുംബൈ: വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചു കയറി 13 മരണം. മഹാരാഷ്ട്രയിൽ മുംബൈ - അഹമ്മദാബാദ് ദേശീയപാതയിൽ പാൽഘറിലാണ് സംഭവമുണ്ടായത്. അപകടത്തിൽ ഇരുപതിലേറെ പേർക്ക് പരുക്കേറ്റു.

തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും മറിഞ്ഞ് ആളുകൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിവാഹസംഘം സഞ്ചരിച്ച ട്രാവലറിൽ നാൽപ്പതിലേറെപ്പേരുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പരുക്കേറ്റവർ കാസയിലെ ഉപജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. അമിതവേഗവും ശ്രദ്ധയില്ലാത്ത ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

ജോർദാൻ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ല‍ക്ഷ‍്യമാക്കി ഇറാൻ ആക്രമണം നടത്തി

കൊല്ലത്ത് വിവാഹസൽക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു

പൊലീസ് വാഹനം തടഞ്ഞ് ‍യൂട‍്യൂബർ രാജൻ ജോസഫിനെ മർദിക്കാൻ ശ്രമം; 20 പേർക്കെതിരേ കേസ്

പുറത്തിറങ്ങണ്ട, സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലിൽ തന്നെ നടത്താം; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍ കോടതിയിൽ

നീറ്റ് ക്രമക്കേട്: സിജെപി സമരം 24ാം ദിവസത്തിൽ, മൗനം തുടർന്ന് കേന്ദ്രം