രക്ഷാപ്രവർത്തനം നടത്തുന്നവർ
(X platform)
ന്യൂഡൽഹി: തെലങ്കാനയിലെ മരുന്നു നിർമാണ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ 2 പേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശങ്കറെഡ്ഡി ജില്ലയിലെ സിഗാച്ചി ഫാർമ കമ്പനിയിലെ പാസമൈലാരം ഫേസ് 1 ലാണ് തിങ്കളാഴ്ച പൊട്ടിത്തെറിയുണ്ടായത്.
അഗ്നിശമന സേനാനികൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.
രക്ഷാ പ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ആളപായമില്ലെന്നാണ് നിലവിലെ റിപ്പോർട്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.