ഹെൽമറ്റ് വയ്ക്കാതെ 140 കിലോമീറ്റർ വേഗത്തിൽ 'ഡ്യൂക്ക്' യാത്ര; വാഹനാപകടത്തിൽ വ്ലോഗർ മരിച്ചു
സൂറത്ത്: അതിവേഗത്തിൽ ബൈക്കോടിച്ച വ്ലോഗർ വാഹനാപകടത്തിൽ മരിച്ചു. ഗുജറാത്തി സൂറത്തിലാണ് സംഭവം. 18 വയസുള്ള പികെആർ ബ്ലോഗർ എന്നറിയപ്പെടുന്ന പ്രിൻസ് പട്ടേൽ ആണ് മരിച്ചത്. കെടിഎം ഡ്യൂക്കിലായിരുന്നു പ്രിൻസിന്‍റെ യാത്രം. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിലാണ് പ്രിൻസ് സഞ്ചരിച്ചിരുന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ഗ്രേറ്റ് ലൈനർ ബ്രിഡ്ജിലെ മൾട്ടി ലെവർ ഫ്ലൈ ഓവറിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ വാഹനത്തന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ പ്രിൻസ് റോഡിലേക്ക് വീണു. ബൈക്കിനൊപ്പം നൂറ് മീറ്ററോളം നിരങ്ങി നീങ്ങി ഡിവൈഡറിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. അപകടത്തിൽ പ്രിൻസിന്‍റെ തല ശരീരത്തിൽ നിന്ന് അടർന്നു പോയ അവസ്ഥയിലായിരുന്നു. പ്രിൻസ് ഹെൽമറ്റ് ധരിക്കാതിരുന്നതും അപകടത്തിന്‍റെ ആഘാതം വർധിപ്പിച്ചു.
അഭയകേന്ദ്രത്തിൽ താമസിക്കുന്ന പ്രിൻസിന്‍റെ അമ്മ പാല് വിറ്റാണ് ജീവിക്കുന്നത്. ബൈക്കിൽ സഞ്ചരിക്കുന്ന റീലുകളിലൂടെ പ്രിൻസ് നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. സെപ്റ്റംബറിലാണ് പ്രിൻസ് കെടിഎം ഡ്യൂക്ക് 300 സ്വന്തമാക്കിയത്. ലൈല എന്നാണ് ഡ്യൂക്കിന് പ്രിൻസ് നൽകിയിരുന്ന പേര്. നിരന്തരമായി ബൈക്കിലിരുന്നുള്ള യാത്രകൾ പോസ്റ്റ് ചെയ്യുന്ന പ്രിൻസിന്‍റെ ആരാധകർ ഭൂരിഭാഗവും കൗമാരക്കാരാണ്.