സ്കൂളിൽ വാതക ചോർച്ച; 16 കുട്ടികൾ ബോധരഹിതരായി

 
representative image
India

സ്കൂളിൽ വാതക ചോർച്ച; 16 കുട്ടികൾ ബോധരഹിതരായി

അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കർശന നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു

Namitha Mohanan

ലക്നൗ: യുപിയിൽ സ്കൂളിൽ 16 കുട്ടികൾ ബോധരഹിതരായി. വാതക ചോർച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോധരഹിതരായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച സാൻഡില ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.

അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചോർച്ചയുടെ കാരണം സ്ഥിരീകരിച്ചു കഴിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് അനുനായ് ഝാ പറഞ്ഞു.

സ്‌കൂൾ പരിസരത്ത് വാതകത്തിന്‍റെ രൂക്ഷഗന്ധം പടർന്നതായും ഇതോടെ നിരവധി കുട്ടികൾ പരിഭ്രാന്തരായി ക്ലാസ് മുറികളിൽ നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തതായി അധികൃതർ പറയുന്നു.

സംശയ നിഴലിൽ നേതാക്കൾ; തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധത്തിലായി സിപിഎം

വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനക്കും

ശബരിമല സ്വർണക്കൊള്ള; പദ്മകുമാർ റിമാൻഡിൽ

കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 4 വീടുകൾ പൂർണമായും കത്തിനശിച്ചു

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്; കർശന നടപടിക്ക് വിദ്യാഭ്യാസവകുപ്പ്