ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുമായി ഏറ്റുമുട്ടൽ; 2 സൈനികര്‍ക്ക് വീരമൃത്യു file image
India

ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുമായി ഏറ്റുമുട്ടൽ; 2 സൈനികര്‍ക്ക് വീരമൃത്യു

ഒരു വർഷത്തിനിടെ കോക്കര്‍നാഗില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടൽ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 2 സൈനികര്‍ക്ക് വീരമൃത്യു. അഹ്‌ലാന്‍ ഗഡോളില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിൽ ഒരു സൈനികനും 3 നാട്ടുകാര്‍ക്കും പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.

കോക്കര്‍നാഗ് സബ് ഡിവിഷനിലെ വനമേഖലയില്‍ പട്രോളിങ്ങിനിടെ സൈനികർക്കു നേരെ ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരർ വിദേശരാജ്യത്ത് നിന്നുള്ളവരാണ് എന്നാണ് സൈന്യത്തിന്‍റെ സ്‌പെഷല്‍ ഫോഴ്‌സും പാരാട്രൂപ്പേഴ്‌സിന്‍റെയും പ്രാഥമിക നിഗമനം. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കി.

കഴിഞ്ഞ ഒരു വർഷത്തിനിടെ കോക്കര്‍നാഗില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇത്. 2023 സെപ്റ്റംബറില്‍ ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡിങ് ഓഫീസര്‍, ഒരു മേജര്‍, ഒരു ഡിഎസ്പി ഉള്‍പ്പെടെയുള്ളവര്‍ രക്തസാക്ഷിത്വം വരിച്ചിരുന്നു.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം