India

ഡിയോഡറന്‍റെന്ന് കരുതി ഉപയോഗിച്ചത് പെപ്പർ സ്പ്രേ; അധ്യാപികയുടെ ജന്മദിനാഘോഷത്തിനിടെ 22 കുട്ടികൾ ബോധംകെട്ട് വീണു

ന്യൂഡൽഹി: സ്‌കൂളിൽ അധ്യാപികയുടെ ജന്മദിനാഘോഷത്തിനിടെ 22 കുട്ടികൾ ബോധംകെട്ട് വീണു. മെഹ്‌റൗളിയിലെ സർക്കാർ ഗേൾസ് സ്‌കൂളിലെ ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ബുധനാഴ്ച ബോധംകെട്ട് വീണത്. ഇവരെ ഉടന്‍ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ നിരീക്ഷണത്തിലാണെന്നാണ് വിവരം.

ഭക്ഷ്യവിഷ ബാധ മൂലം കുട്ടികൾ ബോധംകെട്ട് വീണതാകാം എന്നായിരുന്നു പൊലസിന്‍റെ പ്രഥാമിക നിഗമനം. എന്നാൽ, പിന്നീടാണ് ആഘോഷത്തിനിടെ ഡിയോഡറന്‍റെന്നു തെറ്റിദ്ധരിച്ച് കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതാണ് അപകടം ഉണ്ടാക്കാന്‍ കാരണമായതെന്ന് പൊലീസ് പറയുന്നത്.

വിവരം അറിഞ്ഞയുടന്‍ പൊലീസ് ആശുപത്രിയിലെത്തി. സംഭവത്തിന്‍റെ കൂടുതൽ വിശദാശങ്ങൾ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

600 കോടിയുടെ മയക്കുമരുന്ന് പിടിച്ചു; 14 പാക്കിസ്ഥാനികൾ അറസ്റ്റിൽ

''ശിവനും പാപിയും പരാമർശം സ്വാഗതാർഹം, തെറ്റുപറ്റിയാൽ തിരുത്തും'', ഇ.പി. ജയരാജൻ

പ്രസവത്തിനു പിന്നാലെ അണുബാധ; ആലപ്പുഴ മെഡിക്കൽ കോളെജിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; കണ്ണൂർ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

മുംബൈ ഭീകരാക്രമണ കേസിലെ പ്രോസിക്യൂട്ടർ ഉജ്വൽ നികം ബിജെപി സ്ഥാനാർഥി, പൂനം മഹാജനെ തഴഞ്ഞു