ഛത്തീസ്ഗ്ഡിൽ 27 കാരിയായ ആദിവാസി യുവതി കൂട്ടബലാത്സംഗത്തിനിരയായി; 6 പേർ അറസ്റ്റിൽ 
India

ഛത്തീസ്ഗ്ഡിൽ ആദിവാസി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 6 പേർ അറസ്റ്റിൽ

പ്രതികൾക്കെതിരെ ഭാരതീയ ന‍്യായ സംഹിത സെക്ഷൻ 70(1), 351(2) വകുപ്പുകൾ പ്രകാരം കേസെടുത്തു.

റായ്ഗഡ്: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ 27 കാരിയായ ആദിവാസി യുവതി കൂട്ടബലാത്സംഗത്തിനിരയായി. തിങ്കളാഴ്ച്ച രക്ഷാബന്ധൻ മഹോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചിലർ യുവതിയെ തടഞ്ഞു നിർത്തി ബലമായി അടുത്തുള്ള കുളത്തിന്‍റെ കരയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

ചൊവ്വാഴ്ച യുവതി ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടിയെടുത്തു.ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇതുവരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വ‍്യക്തമാക്കി. പ്രതികൾക്കെതിരെ ഭാരതീയ ന‍്യായ സംഹിത സെക്ഷൻ 70(1), 351(2) വകുപ്പുകൾ പ്രകാരം കേസെടുത്തു.

ഛത്തീസ്ഗ്ഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ സംഭവം വളരെ ഗൗരവമുള്ളതാണെന്നും എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

"റായ്ഗഡിലെ പുസൗർ മേഖലയിൽ നടന്ന ബലാത്സംഗ സംഭവം അതീവ ഗുരുതരമാണ്. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുകയും പ്രതികൾ ശിക്ഷിക്കപ്പെടുന്നത് വരെ ഇരയ്ക്ക് സംരക്ഷണം നൽകുകയും വേണം. ഇരയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകണം” മിസ്റ്റർ ബാഗേൽ ചൊവ്വാഴ്ച രാത്രി 'എക്‌സിൽ' കുറിച്ചു.

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ