കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 3 മരണം: രണ്ടുപേരെ രക്ഷിക്കാൻ തീവ്ര ശ്രമം

 

file image

India

പശുക്കിടാവ് കിണറ്റിൽ വീണു; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 3 മരണം, രണ്ടു പേരെ രക്ഷിക്കാൻ തീവ്ര ശ്രമം

പശുക്കിടാവ് കിണറ്റിൽ വീഴുന്നത് കണ്ട് ആറു പേരാണ് കിണറ്റിലിറങ്ങിയത്

Namitha Mohanan

ഗുണ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാനിറങ്ങിയ മൂന്നു പേർ മരിച്ചു. കിണറ്റിൽ നിന്നും വിഷവാതകം ശ്വസിച്ചാണ് ഇവർ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. എന്നാൽ വിഷബാധകം എങ്ങനെ കിണറ്റിന് ഉള്ളിൽ വന്നു എന്നത് സംബന്ധിച്ച് മറ്റ് വിവരങ്ങൾ ലഭ്യമല്ല.

പശുക്കിടാവ് കിണറ്റിൽ വീഴുന്നത് കണ്ട് ആറു പേരാണ് കിണറ്റിലിറങ്ങിയത്. പിന്നാലെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ ഉടൻ തന്നെ ഒരാൾ തിരിച്ച് കരയ്ക്ക് കയറി. പിന്നാലെ തന്നെ 5 പേർ അബോധാവസ്ഥയിലാവുകയായിരുന്നു. ഇതിൽ‌ 3 പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മറ്റ് 2 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയ്‌ൽ) സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), സ്റ്റേറ്റ് ഡിസാസ്റ്റർ എമർജൻസി റെസ്‌പോൺസ് ഫോഴ്‌സ് (എസ്ഡിഇആർഎഫ്), പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മറ്റ് രണ്ട് പേരെ രക്ഷിക്കാൻ ശ്രമം തുടരുമ്പോൾ കിണറിനുള്ളിൽ 12 അടി വെള്ളം കയറിയത് ശ്രമങ്ങൾക്ക് തടസമാകുന്നു.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video