ഡൽഹിയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 4.0 തീവ്രത Representative Image
India

ഡൽഹിയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 4.0 തീവ്രത

ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് കൂടുതൽ ശക്തമായ ചലനം അനുഭവപ്പെട്ടത്.

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ 5.36 നാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു. ഡൽഹിൽ പ്രഭവ കേന്ദ്രമായി തുടങ്ങിയ ഭൂചലനം ഉത്തരേന്ത്യയിലുടനീളം വ്യാപിക്കുകയായിരുന്നു എന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.

ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് കൂടുതൽ ശക്തമായ ചലനം അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകളെ ബഹുനില കെട്ടിടങ്ങളിൽ താമസിക്കുന്നവർ പുറത്തേക്ക് മാറ്റിയിരുന്നു. 5 കിലോമീറ്റർ മാത്രമായിരുന്നു ഭൂചലനത്തിന്‍റെ ആഴമെന്നും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

കേരള സർവകലാശാല വിസി വിളിച്ച യോഗം അധ്യാപകരും വകുപ്പ് ഡീനുമാരും ബഹിഷ്ക്കരിച്ചു

കാമുകനൊപ്പം ഒളിച്ചോടാൻ സ്വന്തം വീട്ടിൽ നിന്നും 10 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു; യുവതിയെ കൈയോടെ പിടികൂടി പൊലീസ്

സ്ത്രീധന പീഡനം; കന്നഡ സംവിധായകനെതിരേ കേസെടുത്തു

രാത്രിയിൽ ന‌ഗ്നനാക്കി നൃത്തം ചെയ്യിച്ചു, മർദനത്തിനൊപ്പം ലൈംഗികാക്രമണവും; റാഗിങ്ങിനിരയായി പത്താം ക്ലാസുകാരൻ

'അനുകൂല മൊഴി നൽകിയ യുവതിക്ക് സംഘടനയുമായി ബന്ധമില്ല'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ യൂത്ത് കോൺഗ്രസ്