റീൽസിനായി യമുനയിലിറങ്ങിയ 6 പെൺകുട്ടികൾ മുങ്ങി മരിച്ചു
ആഗ്ര: റീൽസെടുക്കുന്നതിനായി യമുനയിലിറങ്ങിയ ആറ് പെൺകുട്ടികൾ മുങ്ങി മരിച്ചു. ആഗ്രയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സമീപത്തെ വയലിൽ ജോലി ചെയ്തിരുന്ന കുട്ടികൾ കുളിക്കാനായാണ് നദിയിലിറങ്ങിയത്. അതിനിടെ റീൽസ് എടുക്കുന്നതിനായി ആഴമുള്ള ഭാഗത്തേക്ക് നീന്തിയതാണ് ദുരന്തത്തിന് കാരണമായത്.
ശക്തമായ അടിയൊഴുക്കിൽ കുട്ടികൾ മുങ്ങിപ്പോകുകയായിരുന്നു. നാലു കുട്ടികൾ സംഭവ സമയത്തു തന്നെ മരിച്ചു. രണ്ടു കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ആറ് പെൺകുട്ടികളും ബന്ധുക്കളാണ്. മൃതദേഹങ്ങൾ പോസ്റ്റമോർട്ടത്തിനായി അയച്ചു.