6 Pakistani nationals arrested with drugs worth Rs 450 crore in Gujarat 
India

വീണ്ടും വന്‍ ലഹരിവേട്ട; 450 കോടിയുടെ ലഹരി മരുന്നുമായി ഗുജറാത്തില്‍ 6 പാക് സ്വദേശികൾ അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിരൂപയിലധികം വില വരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു.

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വീണ്ടും രാജ്യത്തെ ഞെട്ടിക്കുന്ന മറ്റൊരു ലഹരിവേട്ട. പോർബന്ധർ തീരം വഴി കടത്താൻ ശ്രമിച്ച 450 കോടി രൂപ വില മതിക്കുന്ന ലഹരി മരുന്നാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ 6 പാക്കിസ്ഥാൻ സ്വദേശികളും പിടിയിലായി. കോസ്റ്റ് ഗാർഡും എൻസിബിയും അടക്കമുള്ള ഏജൻസികൾ തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്.

കഴിഞ്ഞ ദിവസം ബോട്ടുമാര്‍ഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിരൂപയിലധികം വില വരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. ഇറാൻ,പാക്കിസ്ഥാൻ പൗരന്മാരെന്ന് സംശയിക്കുന്ന 5 പേരാണ് അന്ന് അറസ്റ്റിലായത്. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വൻ ലഹരിവേട്ട നടന്നിരിക്കുന്നത്.

ചരിത്രം തിരുത്തി; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

നേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി

അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുത്; സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ദേവസ്വം ബോർഡ്

ഇസ്രയേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ഉച്ചകോടി

കൊട്ടാരക്കരയിൽ മൂന്നു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു