ഡൽഹിയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണു; കുട്ടികളുൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം

 
India

ഡൽഹിയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണു; കുട്ടികളുൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം

ഡൽഹിയിൽ വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മഴ ശനിയാഴ്ച രാവിലെ വരെ തുടർച്ചയായി പെയ്തിരുന്നു

Namitha Mohanan

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് 7 മരണം. ഹരിനഗറിലാണ് ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ 3 പുരുഷന്മാരും 2 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം.

കനത്ത മഴയിൽ ദുർബലമായ മതിൽ പെട്ടെന്ന് ഇടിഞ്ഞു വീഴുകയായിരുന്നു. ഇതിനടിയിൽ കുടുങ്ങിയവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെന്നും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് വിവരം. ഡൽഹിയിൽ വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മഴ ശനിയാഴ്ച രാവിലെ വരെ തുടർച്ചയായി പെയ്തിരുന്നു. ഇതാണ് മതിൽ ഇടിഞ്ഞു വീഴാൻ കാരണമെന്ന് അധികാരികൾ പറയുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പനുസരിച്ച് ഡൽഹിയിൽ ശനിയാഴ്ച റെഡ് അലർട്ടാണ്. നിരവധി വിമാന സർവീസുകളെയും മോശം കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗത തടസമുണ്ടായിട്ടുണ്ട്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു