വാൽപ്പാറയിൽ 8 വ‍യസുകാരനെ പുലി കടിച്ചുകൊന്നു

 

file image

India

വാൽപ്പാറയിൽ 8 വ‍യസുകാരനെ പുലി കടിച്ചുകൊന്നു

വാൽപ്പാറ വേവർലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്

വാൽപ്പാറ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ എട്ട് വയസുകാരനെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ മകൻ നൂറിൻ ഇസ്‌ലാം ആണ് മരിച്ചത്.

വാൽപ്പാറ വേവർലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്. വൈകിട്ട് 6 മണിയാടെ പാടിക്ക് പുറത്തുനിന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടു പോകുകയായിരുന്നു. പിന്നീട് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മാസങ്ങൾ മുൻപാണ് വാൽപ്പാറയിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകളായ ആറുവയസുകാരി റോഷ്നിയെ പുലി കടിച്ചുകൊന്നത്.

വരുന്നു, നവകേരള സദസ് 2.0

മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് 2 പേർ മരിച്ചു

ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം സജി നന്ത്യാട്ട് രാജിവച്ചു

മോർച്ചറിയിലെ മൃതദേഹം അനുമതിയില്ലാതെ തുറന്നു കാട്ടിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു

കൂടത്തായി കേസ്; കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കണമെന്ന ജോളിയുടെ ആവശ്യം തള്ളി ഹൈക്കോടതി