ജസ്റ്റിസ് ബി.ആർ. ഗവായ്
അമരാവതി: ഇന്ത്യയുടെ ഭരണഘടന പരമോന്നതമാണെന്നും ജനാധിപത്യത്തിന്‍റെ മൂന്ന് ഘടകങ്ങളും അതിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്.
ഭരണഘടനയ്ക്കു താഴെയാണ് പാർലമെന്‍റ്. ഭണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്‍റിന് അധികാരമുണ്ട്. എന്നാൽ, ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരന്മാരുടെ അവകാശങ്ങളുടെയും ഭരണഘടനാപരമായ സർക്കാരിനെതിരായി ഉത്തരവുകൾ പുറപ്പെടുവിച്ചത് കൊണ്ട് മാത്രം ഒരു ജഡ്ജി സ്വതന്ത്രനാവില്ല. മൂല്യങ്ങളുടെയും തത്വങ്ങളുടെയും സംരക്ഷകരാണെന്ന കാര്യം ഒരു ജഡ്ജി എപ്പോഴും ഓര്‍ക്കണമെന്ന് അദ്ദഹം പറഞ്ഞു. അധികാരം മാത്രമല്ല നമുക്കുളളത്. നമ്മിൽ ഒരു കടമ അർപ്പിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം തിരിച്ചറിയണമെന്നും ചീഫ് ജസ്റ്റിസ്.
തങ്ങളുടെ വിധിന്യായത്തെക്കുറിച്ച് ആളുകള്‍ എന്തു പറയും, അല്ലെങ്കില്‍ അവര്‍ക്ക് എന്തു തോന്നും എന്നുള്ള ചിന്ത ഒരു ജഡ്ജിയെ തീരുമാനങ്ങളെടുക്കുന്നതില്‍ സ്വാധീനിക്കാൻ പാടില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.