ബംഗളൂരുവിലെ സ്കൂളിൽ തിളച്ച പാലിൽ വീണ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

 
India

സ്കൂളിൽ തിളച്ച പാലിൽ വീണ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം | Video

സ്കൂളിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന കൃഷ്ണ വേണിയുടെ മകൾ അക്ഷിതയാണ് മരിച്ചത്.

Megha Ramesh Chandran

അനന്തപുർ: ബംഗളൂരുവിലെ അനന്തപുരിൽ, തിളച്ച പാലിൽ വീണ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. അനന്തപുരിലെ അംബേദ്കർ ഗുരുകുൽ സ്കൂളിലാണ് ദാരുണ സംഭവം നടന്നത്. സ്കൂളിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന കൃഷ്ണ വേണിയുടെ മകൾ അക്ഷിതയാണ് മരിച്ചത്.

കൃഷ്ണ വേണി ജോലിക്ക് വരുമ്പോൾ കുഞ്ഞിനെയും കൊണ്ടാണ് വരാറുളളത്. സ്കൂളിലെ കുട്ടികൾക്കുളള പാൽ ചൂടാറാനായി വലിയ പാത്രത്തിൽ അടുക്കളയിൽ വച്ചിരുന്നു. കുഞ്ഞ് ഇതിലൂടെ കളിച്ചു കൊണ്ടിരിക്കെ അബന്ധത്തിൽ തിളച്ച പാലിലേക്ക് വീഴുകയായിരുന്നു.

കുഞ്ഞിന്‍റെ കരച്ചിൽ കേട്ടാണ് അമ്മ ഓടിയെത്തിയത്. തുടർന്ന് സ്കൂൾ അധികൃതരും അമ്മയും കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ‌ സാധിച്ചില്ല. സംഭവത്തിന്‍റെ ദൃശ്യങ്ങൾ‌ സ്കൂളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ലഡാക്ക് സംഘർഷം; സോനം വാങ്ചുക്ക് അറസ്റ്റിൽ

ലൈംഗിക പീഡന കേസ്; വേണു ഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം

സൈബർ അധിക്ഷേപം; എ.എ. റഹീമിന്‍റെ പരാതിയിൽ കേസ്

തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റി; പുതുക്കിയ തീയതി അറിയാം!

കെ.എൽ. രാഹുലിനും സായ് സുദർശനും സെഞ്ചുറി; ചെയ്സ് ചെയ്തത് 412 റൺസ്!