മഴക്കെടുതി (ഫയല്‍ ചിത്രം)

 
India

മഴക്കെടുതി പരിശോധിക്കാന്‍ എത്തിയ മുംബൈ മേയര്‍ക്ക് മുന്നില്‍ ആള്‍ത്തുളയില്‍ വീണ് ശുചീകരണത്തൊഴിലാളി

പരിശോധനയ്ക്കിടെ മേയര്‍ക്ക് മുന്നില്‍ വച്ച് ശുചീകരണത്തൊഴിലാളി ആള്‍ത്തുളയില്‍ വീഴുകയായിരുന്നു

Sarath Nath MS

മുംബൈ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിക്കാന്‍ എത്തിയ മുംബൈ മേയര്‍ക്ക് നേരിട്ട് കാണാന്‍ സാധിച്ചത് മെട്രോ നഗരത്തിന്റെ ശോചനീയാവസ്ഥ. പരിശോധനയ്ക്കിടെ മേയര്‍ക്ക് മുന്നില്‍ വച്ച് ശുചീകരണത്തൊഴിലാളി ആള്‍ത്തുളയില്‍ വീഴുകയായിരുന്നു. ഇതോടെ രോഷാകുലയായ മേയര്‍ ഇനി ഏതെങ്കിലും ആള്‍ത്തുള തുറന്നുകിടന്നാല്‍ ബന്ധപ്പെട്ട വാര്‍ഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി.

ബുധനാഴ്ച രാവിലെയാണ് മുംബൈ മേയര്‍ റിതു താവ്‌ഡെ മഴക്കെടുതി പരിശോധിക്കാന്‍ എത്തിയത്. ഇതിനിടെ മേയറുടെ സമീപത്തുണ്ടായിരുന്ന മുംബൈ കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളി റോഡരികിലെ ആള്‍ത്തുളയില്‍ വീഴുകയായിരുന്നു. ഇതോടെ രോഷാകുലയായ മേയര്‍ ഉദ്യോഗസ്ഥരെ ശകാരിക്കുകയായിരുന്നു. ഭാവിയില്‍ ഏതെങ്കിലും ആള്‍ത്തുള തുറന്നുകിടക്കുന്നതു കണ്ടാല്‍ ബന്ധപ്പെട്ട വാര്‍ഡിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് നീക്കാന്‍ ഊര്‍ജിതമായ പ്രവര്‍ത്തനം നടത്തിവരികയാണെന്ന് മേയര്‍ റിതു താവ്‌ഡെ മാധ്യമങ്ങളോട് പറഞ്ഞു. ഓവുചാലുകളിലെ തടസങ്ങള്‍ നീക്കിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിലാണ് മുംബൈ കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും മേയര്‍ വ്യക്തമാക്കി.

ദൈവനാമത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ

മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും

ഖമനേയിയുടെ ശവസംസ്കാര ചടങ്ങിലേക്ക് മോദിക്ക് ക്ഷണം

വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മുംബൈ ലോക്കല്‍ ട്രെയിനില്‍ യുവാവ് കുത്തേറ്റു മരിച്ചു

ഫ്രാൻസിൽ കോംഗോയിൽ നിന്നെത്തിയ ഡോക്റ്റർക്ക് എബോള സ്ഥിരീകരിച്ചു