തീവ്രവാദി ഹാഷിം മൂസ

 
India

ഓപ്പറേഷൻ മഹാദേവ്; കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ഇന്ത‍്യൻ ആധാർ കാർഡുകൾ കണ്ടെത്തി

ശ്രീനഗർ, ഗന്ദർബാൽ എന്നിവിടങ്ങളിലെ വിലാസത്തിലുള്ള ആധാർ കാർഡുകളാണ് കണ്ടെത്തിയിരിക്കുന്നത്

ശ്രീനഗർ: ഓപ്പറേഷൻ മഹാദേവിന്‍റെ ഭാഗമായി ജമ്മു കശ്മീരിലെ ദാരയിൽ സുരക്ഷാസേന വധിച്ച ഭീകരരുടെ കൈവശം ഇന്ത‍്യൻ ആധാർ കാർഡുകൾ കണ്ടെത്തി. ശ്രീനഗർ, ഗന്ദർബാൽ എന്നിവിടങ്ങളിലെ വിലാസത്തിലുള്ള ആധാർ കാർഡുകളാണ് കണ്ടെത്തിയിരിക്കുന്നത്.

ആധാർ കാർഡുകൾ വ‍്യാജമായി ഭീകരർ സംഘടിപ്പിച്ചതായിരിക്കാമെന്ന് സുരക്ഷാസേന സംശയിക്കുന്നു. അതേസമയം, ആധാർ കാർ‌ഡുകൾ കൂടാതെ ഭീകരരിൽ നിന്നു ഫോണുകളും മറ്റ് ഉപകരണങ്ങളും പാക് തിരിച്ചറിയൽ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇവയടക്കം പരിശോധിച്ചുവരുകയാണ്.

ജൂലൈ 28നായിരുന്നു ഓപ്പറേഷൻ മഹാദേവിന്‍റെ ഭാഗമായി മൂന്ന് ഭീകരരെ സൈന‍്യം വധിച്ചത്. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് സൈന‍്യം വധിച്ചതെന്ന് കഴിഞ്ഞ ദിവസം ലോക്സഭയിൽ ആഭ‍്യന്തര മന്ത്രി അമിത് ഷായും വ‍്യക്തമാക്കിയിരുന്നു.

''അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നു''; കപ്പൽ മുങ്ങി, വീണ ജോർജിനെതിരേ പ്രതിപക്ഷം

ഐസിസി റാങ്കിങ്ങിൽ വരുൺ ചക്രവർത്തി നമ്പർ വൺ

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

ശബരിമലയിലെ സ്വർണപ്പാളി കേസ്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വിഡിയോ ഉടൻ നീക്കണം: കോടതി