അരവിന്ദ് കെജ്‌രിവാള്‍ 
India

ബിജെപിയിൽ ചേർന്ന 7 എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാ ചെയർമാന് അപേക്ഷ‍ നൽകി എഎപി

പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് ചെയർമാന് ഞായറാഴ്ച കത്ത് നൽകിയത്

Namitha Mohanan

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന 7 എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ‍ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് ചെയർമാന് ഞായറാഴ്ച കത്ത് നൽകിയത്.

ഏഴ് എംപിമാരുടെ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്‍റെ വ്യക്തമായ ലംഘനമാണെന്ന് എഎപി ആരോപിക്കുന്നു.

വെള്ളിയാഴ്ചയാണ് എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പാഠക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവർ എഎപിയിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്.

പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ മൂന്നിൽ രണ്ടുപേർ മറ്റൊരു പാർട്ടിക്കൊപ്പം ചേർന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധിക്കില്ലെന്നാണ് രാഘവ് ഛദ്ദ വാദിക്കുന്നത്. രാജ്യസഭയിൽ 10 അംഗങ്ങളാണ് ആംആദ്മിക്കുള്ളത്. ഇതിൽ 7 പേരാണ് ബിജെപിയിൽ ചേർന്നത്. അതിനാൽ അയോഗ്യനാക്കാനാവില്ലെന്നാണ് ഇവരുടെ വാദം.

പ്രിയദർശിനി പദ്ധതി തുടരാം; സൗജന്യ യാത്രക്കെതിരായ ഹർജി തള്ളി ഹൈക്കോടതി

"പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ പ്രശ്നംകൊണ്ടാണെന്ന് ഞങ്ങൾ പറയില്ല": മുഹമ്മദ് റിയാസ്

തിങ്കളാഴ്ച പിറന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം, ശിവകാശിയിൽ വെടിക്കെട്ട്; വിജയ്‌യുടെ പിറന്നാൾ ആഘോഷമാക്കി ടിവികെ

പൊലീസ് ഇൻസ്‌പെക്റ്ററെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യം തള്ളി

ഡല്‍ഹി വിമാനത്താവളത്തില്‍ 4.83 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍