India

രാജ്യസഭാ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പിച്ച് ആം ആദ്മി പാർട്ടി

ജനുവരി 19നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്

MV Desk

ന്യൂഡൽഹി: രാജ്യസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പിച്ച് ആം ആദ്മി പാർ‌ട്ടി. സ്വാതി മലൈവാൾ, എൻ.ഡി. ഗുപ്ത, സഞ്ജയ് സിങ് എന്നിവരുടെ പത്രികയാണ് സമർപ്പിച്ചത്. ജനുവരി 19നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. സഞ്ജയ് സിങ്, സുശീൽ കുമാർ ഗുപ്ത, എൻ.ഡി. ഗുപ്ത എന്നിവരുടെ ആറു വർഷത്തെ കാലാവധി ജനുവരി 27 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നാമനിർദേശങ്ങൾ നൽകിയിരിക്കുന്നത്. സുശീൽ ഗുപ്തയ്ക്കു പകരമാണ് ഡൽഹി വനിതാ കമ്മിഷൻ മുൻ അധ്യക്ഷ സ്വാതി മലൈവാളിനെ നിർദേശിച്ചിരിക്കുന്നത്.

ജനുവരി 9 വരെയാണ് നാമനിർദേശം നൽകാൻ കഴിയുക. ജനുവരി 10ന് പത്രികകൾ പരിശോധിക്കും. ജനുവരി 12 വരെ പത്രിക പിൻവലിക്കാൻ സമയം നൽ‌കിയിട്ടുണ്ട്.

ശ്രീനിവാസന് വിട

കൊച്ചിയിൽ 70 കാരിയെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ച് ഇഡി

തമിഴ്നാട്ടിലെ എസ്ഐആർ പരിഷ്കരണം; ഒരു കോടിയോളം വോട്ടർമാരെ നീക്കിയതിൽ പ്രതികരിച്ച് ഡിഎംകെ

ഗർഭിണിയായ യുവതിയെ മർദിച്ച സംഭവം; സസ്പെൻഷനിലായ സിഐക്കെതിരേ കേസെടുക്കണമെന്ന ആവശ‍്യം ശക്തം