അഭിഷേക് ബച്ചൻ
ന‍്യൂഡൽഹി: അനുമതിയില്ലാതെ തന്‍റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ പ്രിന്‍റ് ചെയ്ത് ടി ഷർട്ട് നിർമിക്കുന്ന വെബ്സൈറ്റായ ബോളിവുഡ് ടി ഷോപ്പിനെതിരേയാണ് അഭിഷേക് ബച്ചൻ ഹർജി സമർപ്പിച്ചിരിക്കുന്നത്.
അതേസമയം തന്‍റെ ചിത്രങ്ങളും ശബ്ദവും ഉൾപ്പെടെ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ‍്യപ്പെട്ട് അഭിഷേക് ബച്ചന്‍റെ ഭാര‍്യയും നടിയുമായ ഐശ്വര‍്യ റായ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അഭിഷേക് ബച്ചനും കോടതിയെ സമീപിച്ചിരിക്കുന്നത്.