തമിഴ്നാട്ടിൽ വാഹനാപകടം; 4 മലയാളികൾ മരിച്ചു, 3 പേർക്ക് പരുക്ക്
file
തിരുവാരൂർ: തമിഴ്നാട്ടിലെ തിരുവാരൂരിലുണ്ടായ വാഹനാപകടത്തിൽ 4 മലയാളികൾ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളാണ് വാഹനാപകടത്തിൽ മരിച്ചത്.
മരിച്ചവരുടെ ബന്ധുക്കൾ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച വേളാങ്കണ്ണിക്ക് തീർഥാടനത്തിനു പോയതായിരുന്നു ഇവർ. ഒമ്നി വാനും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.