അനധികൃത നിർമാണം: നടന്‍ നാഗാര്‍ജുനയുടെ കൺവെൻഷൻ സെന്‍റർ പൊളിച്ചുമാറ്റി 
India

അനധികൃത നിർമാണം: നടന്‍ നാഗാര്‍ജുനയുടെ കൺവെൻഷൻ സെന്‍റർ പൊളിച്ചുമാറ്റി

നിയമാനുസൃതമാണു നിർമാണം നടത്തിയതെന്നും കോടതിയെ സമീപിക്കുമെന്നും നാഗാർജുന

ഹൈദരാബാദ്: തെലുഗു സൂപ്പര്‍ താരം നാഗാര്‍ജുനയുടെ ഉടമസ്ഥതയിൽ ഹൈദരാബാദിലുള്ള കൺവെൻഷൻ സെന്‍റർ അനധികൃത നിർമാണത്തിന്‍റെ പേരിൽ അധികർ പൊളിച്ചുമാറ്റി. മദാപുരിലെ എന്‍ കണ്‍വെന്‍ഷന്‍ സെന്‍ററാണു ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ആന്‍ഡ് അസറ്റ് മോണിറ്ററിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ (ഹൈഡ്ര) അധികൃതര്‍ ബുൾഡോസർ ഉപയോഗിച്ചു പൊളിച്ചത്.

തുമ്മിടികുണ്ട തടാകക്കരയിൽ പത്ത് ഏക്കർ ഭൂമിയിലാണു കൺവെൻഷൻ സെന്‍റർ. തടാകത്തിന്‍റെ ഫുള്‍ ടാങ്ക് ലെവല്‍ (എഫ്ടിഎല്‍) ഏരിയയും ബഫര്‍ സോണും കൈയേറി നിർമിച്ചതാണ് ഇതെന്ന് അധികൃതർ അറിയിച്ചു. 29.24 ഏക്കറാണ് തടാകത്തിന്‍റെ എഫ്ടിഎല്‍. ഇതിൽ 1.12 ഏക്കറും ബഫര്‍ സോണിലെ രണ്ടേക്കറുമാണ് കൺവെൻഷൻ സെന്‍ററിനുവേണ്ടി കൈയേറിയത്. എന്നാൽ, നിയമാനുസൃതമാണു നിർമാണം നടത്തിയതെന്നും കോടതിയെ സമീപിക്കുമെന്നും നാഗാർജുന പ്രതികരിച്ചു.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്