India

നടി ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു

നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള ഖുശ്ബു 2010ല്‍ ഡിഎംകെയിലൂടെയാണു രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്

ഡൽഹി: നടി ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ്. സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള നിരന്തര പോരാട്ടത്തിന്‍റെ ഫലമാണ് ഈ സ്ഥാനലബ്ധിയെന്നു തമിഴ്‌നാട് ബിജെപി പ്രസിഡന്‍റ് അണ്ണാമലൈ പ്രതികരിച്ചു.

1980-ൽ ബേണിങ് ട്രെയ്ൻ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ സാന്നിധ്യം അറിയിച്ചു. പ്രഭുവിനൊപ്പം ചിന്നത്തമ്പി പോലെയുള്ള സിനിമകൾ എത്തിയതോടെ ഖുശ്ബുവിന്‍റെ താരമൂല്യം ഇരട്ടിച്ചു. ഒരു കാലത്തു തമിഴിലെ മുൻനിര നായികയായിരുന്ന ഖുശ്ബുവിന്‍റെ പേരിൽ ആരാധകർ ക്ഷേത്രം നിർമിച്ചിട്ടുണ്ട്.

നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള ഖുശ്ബു 2010ല്‍ ഡിഎംകെയിലൂടെയാണു രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ 2020-ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ എത്തി. ടെലിവിഷന്‍ അവതാരക കൂടിയായ ഖുശ്ബു സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള നിരവധി വേദികളില്‍ എത്തിയിട്ടുണ്ട്. ബിജെപിയുടെ താരപ്രചാരക കൂടിയാണ് ഖുശ്ബു.

ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് 10% തീരുവ ഈടാക്കും: ട്രംപ്

കോഴിക്കോട് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

പ്രതീക്ഷ നൽകി സ്വർണം; ഒറ്റയടിക്ക് 400 രൂപയുടെ ഇടിവ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്