സഞ്ജിത ഉഗാല

 
India

കാസ്റ്റിങ് ഏജന്‍റുമാർ ശല‍്യം ചെയ്തു; നടി സഞ്ജിത ഉഗാല ജീവനൊടുക്കിയത് മാനസിക സമ്മർദം മൂലമെന്ന് സഹോദരൻ

സഞ്ജിതയുടെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് ഇക്കാര‍്യങ്ങളെല്ലാം അറിഞ്ഞതെന്നാണ് ആകാശ് പറയുന്നത്

Aswin AM

മുംബൈ: നടി സഞ്ജിത ഉഗാല ജീവനൊടുക്കിയത് മാനസിക സമ്മർദം മൂലമെന്ന് സഹോദരൻ ആകാശ് സതീശ് ഉഗാല. കാസ്റ്റിങ് ഏജന്‍റുമാർ സഞ്ജിതയെ തുടരെ തുടരെ ശല‍്യപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സഞ്ജിതയുടെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് ഇക്കാര‍്യങ്ങളെല്ലാം അറിഞ്ഞതെന്നാണ് ആകാശ് പറയുന്നത്.

സഞ്ജിതയുടെ മരണത്തെ നടൻ സുഷാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി താരതമ‍്യപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ താൻ കണ്ടിരുന്നതായും ആകാശ് പറഞ്ഞു. സുഷാന്ത് സിങ്ങും സഞ്ജിതയും മരണപ്പെടുന്നത് ജൂൺ 14ന് ആണ്.

സഞ്ജിതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പിതാവിന്‍റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കുങ്കും ഭാഗ‍്യ, വാഗ്ലെ കി ദുനിയാ എന്നീ ഷോകളിലൂടെ പ്രശ്സതയായ താരമാണ് സഞ്ജിത.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം