ഡൽഹിയിൽ റൺവേ മാറി ലാൻഡ് ചെയ്ത് അഫ്ഗാൻ എയർലൈൻസ് വിമാനം; അന്വേഷണത്തിന് ഉത്തരവ്
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ മാറി ലാൻഡ് ചെയ്ത് വിമാനം. ഞായറാഴ്ചയാണ് അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനം തെറ്റായ റൺവേയിൽ ലാൻഡ് ചെയ്തത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായതെന്ന് അധികൃതർ വ്യക്തമാക്കി.
കാബൂളിൽ നിന്നുള്ള അഫ്ഗാൻ എയറിന്‍റെ FG-311 (ഒരു A310 വിമാനം) വിമാനത്തിന്, ലാൻഡിങിനായി ഉപയോഗിച്ചിരുന്ന റൺവേ 29L-ൽ ആയിരുന്നു. എന്നാൽ വിമാനം ഇറങ്ങിയത് 29R റൺവേയിലാണ്.
വിമാനം ലാൻഡ് ചെയ്യാൻ നിർദേശിക്കുന്നതിൽ എയർ ട്രാഫിക് കൺട്രോളിന്‍റെ (ATC) ഭാഗത്ത് നിന്ന് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. പൈലറ്റിന്‍റെ ഭാഗത്തു നിന്നും ഉണ്ടായ പിഴവാണെന്നാണ് പ്രഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.