തമിഴ്നാട്ടിൽ വീണ്ടും അണ്ണാ ഡിഎംകെ- ബിജെപി സഖ്യം; നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കും
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും സഖ്യം പ്രഖ്യാപിച്ച് ബിജെപിയും അണ്ണാ ഡിഎംകെയും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും ഒന്നിച്ച് മത്സരിക്കും. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ സാന്നിധ്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
തമിഴ്നാട് ബിജെപി അധ്യക്ഷനായി നിയമസഭാ കക്ഷി നേതാവ് കൂടിയായ നൈനാർ നാഗേന്ദ്രനെ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് സഖ്യ പ്രഖ്യാപനം.
മുൻ അധ്യക്ഷനായിരുന്ന അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിലാണ് മുൻപ് ബിജെപി- അണ്ണാ ഡിഎംകെ സഖ്യം തകർന്നത്.