''2026ൽ എഐഡിഎംകെ അധികാരത്തിലെത്തും''; സ്റ്റാലിൻ സർക്കാരിനെ ജനങ്ങൾക്ക് മടുത്തുവെന്ന് എടപ്പാടി പളനിസ്വാമി

 
India

''2026ൽ അണ്ണാ ഡിഎംകെ അധികാരത്തിലെത്തും''; സ്റ്റാലിൻ സർക്കാരിനെ ജനങ്ങൾക്കു മടുത്തെന്ന് പളനിസ്വാമി

വൻ ഭൂരിപക്ഷത്തിലായിരിക്കും പാർട്ടി അധികാരത്തിലെത്തുന്നതെന്നും വൻ വിജയമായിരിക്കുമെന്നും എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു

ചെന്നൈ: 2026ൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമി. വൻ ഭൂരിപക്ഷത്തിലായിരിക്കും പാർട്ടി അധികാരത്തിലെത്തുന്നതെന്നും വൻ വിജയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാലിന്‍റെ ഡിഎംകെ സർക്കാരിനെ ജനങ്ങൾക്ക് മടുത്തെന്നും ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്നു പുറത്താക്കുന്നതിനായി ജനങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐഎഡിഎംകെ അധികാരത്തിലെത്തണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും പളനിസ്വാമി പറഞ്ഞു. അതേസമയം ബിജെപിയുമായുള്ള സഖ‍്യം തെരഞ്ഞെടുപ്പിൽ മാത്രമാണെന്ന് പറഞ്ഞ പളനി സ്വാമി എഐഎഡിഎംകെ ഒറ്റയ്ക്കായിരിക്കും സർക്കാർ രൂപികരിക്കുന്നതെന്ന് വ‍്യക്തമാക്കി.

ഇറാഖ് ഹൈപ്പർ മാർക്കറ്റിലെ തീപിടിത്തം; മരണസംഖ്യ 60 ആയി

പ്രജ്ഞാനന്ദയ്ക്കു മുന്നിലും കാലിടറി കാൾസൺ|Video

ബസിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞു കൊന്ന സംഭവം; മാതാപിതാക്കൾക്കെതിരേ കേസ്

മരിച്ചതായി പ്രഖ്യാപിച്ച 75കാരന്‍ ശവസംസ്കാരത്തിന് തൊട്ടുമുമ്പ് കണ്ണു തുറന്നു!!

ക്രിക്കറ്റ് മതിയാക്കാനൊരുങ്ങി ആന്ദ്രെ റസൽ; ഓസിസീനെതിരേ അവസാന മത്സരം