ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി ലഭിച്ച ദൗത്യങ്ങളെല്ലാം വിജയകരമായി നിർവഹിച്ചു; ഇപ്പോഴും തുടരുകയാണെന്ന് വ്യോമസേന
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി സേനയ്ക്ക് ലഭിച്ച ദൗത്യങ്ങളെല്ലാം വിജയകരമായി നിർവഹിച്ചുവെന്ന് വ്യോമസേന. ദൗത്യം ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
"ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് നിർദേശിക്കപ്പെട്ട ദൗത്യങ്ങൾ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിർവഹിച്ചിരിക്കുന്നു. ദേശീയ ലക്ഷ്യങ്ങൾക്കനുസൃതമായി, തികഞ്ഞ ആസൂത്രണത്തോടെയും രഹസ്യ സ്വഭാവത്തോടെയുമാണ് ഓപ്പറേഷനുകൾ നടത്തിയത്. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. വിശദമായ വിവരണം യാഥാസമയം നൽകുന്നതായിരിക്കും. അഭ്യൂഹങ്ങളിൽ നിന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണമെന്നും ഐഎഎഫ് അഭ്യർഥിക്കുന്നു''- വ്യോമസേന എക്സിൽ കുറിച്ചു.