ഗുജറാത്തിൽ വ‍്യോമസേന വിമാനം തകർന്ന് അപകടം; പൈലറ്റ് മരിച്ചു

 
India

ഗുജറാത്തിൽ വ‍്യോമസേനാ വിമാനം തകർന്ന് പൈലറ്റ് മരിച്ചു

ബുധനാഴ്ച രാത്രിയോടെ ഗുജറാത്തിലെ ജാംനഗറിലായിരുന്നു സംഭവം

Aswin AM

ജാംനഗർ: വ‍്യോമസേനുടെ യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ പൈലറ്റ് മരിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രിയോടെ ഗുജറാത്തിലെ ജാംനഗറിലായിരുന്നു സംഭവം. സുവാർദ ഗ്രാമത്തിൽ വിമാനം തകർന്നു വീഴുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് നിഗമനം.

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി വ‍്യോമസേന അറിയിച്ചു. പരുക്കേറ്റയാൾ ചികിത്സയിൽ തുടരുകയാണ്.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ