വിമാനാപകടം; മരണസംഖ്യ 300 ലേക്ക്, അപകട സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി

 
India

വിമാനാപകടം; മരണസംഖ്യ മുന്നൂറിലേക്ക്, അപകട സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി

അന്വേഷണത്തില്‍ ഇനി ഏറ്റവും നിര്‍ണായകമാകുക വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ് ആണ്

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 294 ആയി. ഇതിൽ 265 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രദേശവാസികളിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക.

പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവസ്ഥലം സന്ദർശിച്ചു. പിന്നാലെ ആശുപത്രിയിലെത്തി പരുക്കേറ്റവരെയും സന്ദർശിച്ചു. എയർ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ അടക്കം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

അതേസമയം, അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണത്തിനായി വിവിധ ഏജൻസികളെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇനി ഏറ്റവും നിര്‍ണായകമാകുക വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ് ആണ്. സംഭവസ്ഥലത്ത് നിന്ന് ഒരു ബ്ലോക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. മറ്റൊന്നിനായി തെരച്ചിൽ തുടരുകയാണ്.

പരിധി കടന്നു, ഉടൻ നിർ‌ത്തണം; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

"ശാസ്ത്രം പുരാണമല്ല''; ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ഹനുമാനാണെന്ന അനുരാഗ് ഠാക്കൂറിന്‍റെ പരാമർശത്തിനെതിരേ കനിമൊഴി

യുപിയിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം, 43 പേർക്ക് പരുക്ക്

അസാധാരണ നടപടി; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു

ഡൽഹിയിൽ കനത്ത മഴ; നിരവധി വിമാന സർവീസുകളെ ബാധിച്ചു, മുന്നറിയിപ്പ്