.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പക്ഷി ഇടിച്ചിട്ടില്ല; പൈലറ്റിന്‍റെ പിഴവുമല്ല...; ഗുജറാത്ത് വിമാനാപകടത്തിൽ പ്രാഥമിക DGCA റിപ്പോർട്ട് പുറത്ത്

 
India

പക്ഷി ഇടിച്ചിട്ടില്ല; പൈലറ്റിന്‍റെ പിഴവുമല്ല...; ഗുജറാത്ത് വിമാനാപകടത്തിൽ പ്രാഥമിക DGCA റിപ്പോർട്ട് പുറത്ത്

12 വർഷത്തിനിടെ ബോയിങ് 787 ഉൾപ്പെട്ട ആദ്യത്തെ അപകടം

Ardra Gopakumar

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഡയറക്റ്ററേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (DGCA) നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ റിപ്പോർട്ട് പുറത്തു വന്നു. അപകടത്തിനു കാരണം പക്ഷി ഇടിച്ചതോ, വിമാനത്തിന്‍റെ അമിതഭാരമോ അല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അന്വേഷണത്തിൽ പക്ഷി ഇടിച്ചതായോ അതിന്‍റെ ചത്ത ശരീരമോ കണ്ടെത്താനായിട്ടില്ല. വിമാനത്തിലെ ചില സീറ്റുകൾ ഒഴിഞ്ഞുകിടന്നതിനാൽ അമിതഭാരമല്ല അപകടത്തിനു കാരണമെന്നും വ്യക്തം. പൈലറ്റിനു പിഴവുണ്ടായിട്ടില്ല. അപകടത്തിനു മുൻപുള്ള കോക്ക്പിറ്റ് ക്രൂവിന്‍റെ പ്രവർത്തനങ്ങൾ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ പാലിച്ചു തന്നെയായിരുന്നു. അതിനാൽ അപകടം പൈലറ്റിന്‍റെ പിഴവ് മൂലമല്ലെന്നു മനസിലാകും.

കൂടാതെ, 2 എഞ്ചിനുകളും ഒരേസമയം തകരാറിലാകുന്നത് അസംഭവ്യമാണെന്നും അട്ടിമറിക്കുള്ള സാധ്യതയില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.

അതേസമയം, 12 വർഷത്തിലേറെയായി ലോകമെമ്പാടും 1,200 ഓളം വിമാനങ്ങൾ സർവീസുകൾ നടത്തിയിട്ടുണ്ടെങ്കിലും ബോയിങ് 787 ഉൾപ്പെട്ട ആദ്യത്തെ അപകടമാണിത് എന്നതും ശ്രദ്ധേയമാണ്.

സമഗ്രമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം, അപകടത്തിന്‍റെ അന്തിമ കാരണങ്ങൾ ഡിജിസിഎ (DGCA), എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (ABA), നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB), ബോയിങ് എന്നിവ വിശകലനം ചെയ്യും.

വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ, ബ്ലാക്ക് ബോക്സ് റെക്കോർഡിങ്‌സ്, ഫ്ലൈറ്റ് ഡേറ്റ, എയർ ട്രാഫിക് കൺട്രോൾ ലോഗ് എന്നിവ ലഭിച്ചതായും ഇതിന്‍റെയെല്ലാം പൂർണമായ സാങ്കേതിക, ഫൊറൻസിക് പരിശോധനയ്ക്കു ശേഷം മാത്രമേ അന്തിമ കാരണങ്ങളിലേക്ക് എത്തിച്ചേരാനാകൂ എന്നും അധികൃതർ വ്യക്തമാക്കുന്നു.

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ

ഓപ്പറേഷൻ ഊർജ സുരക്ഷ; ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകൾക്ക് യുദ്ധക്കപ്പലുകളുടെ അകമ്പടി