എയർ ഇന്ത്യ എക്പ്രസിന്‍റെ ഗൾഫ് സർവീസുകൾ സാധാരണ നിലയിലേക്ക്.

 

File

India

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

കേരളം ഉള്‍പ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പുനരാരംഭിച്ചു

UAE Correspondent

ദുബായ്: കേരളത്തില്‍ നിന്നു ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിച്ചു.

കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ക്കു പുറമെ അമൃത്സര്‍, ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പുര്‍, ലഖ്‌നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളില്‍ നിന്നു ഗള്‍ഫ് മേഖലകളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

ദുബായ്, അബുദാബി, റാസല്‍ ഖൈമ, ഷാര്‍ജ, അല്‍ ഐന്‍, മസ്‌കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്‌റൈന്‍, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. അവധിക്കാലം കൂടി എത്തുന്നതോടെ കുടുംബ സമേതം യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികള്‍ക്ക് ഇത് ഗുണകരമാകും.

കന്നിയങ്കത്തിൽ ജോർദാന് തോൽവി; കടന്നുകൂടി ഓസ്ട്രിയ

‍ഭാര്യക്ക് വിവാഹേതര ബന്ധം, ഗർഭഛിദ്രവും നടത്തി; യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

പിഎം ശ്രീ പദ്ധതി പഠിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതി; തുടർനടപടി റിപ്പോർട്ടിന് ശേഷം

മാസപ്പടിക്കേസിൽ ഇഡിക്ക് മുന്നിൽ ഹാജരായി വീണ വിജയൻ

ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിനടുത്ത് പുലിയിറങ്ങി | Video