യോഗ്യതയില്ലാത്ത ജീവനക്കാരുമായി യാത്ര: എയർ ഇന്ത്യക്ക് 90 ലക്ഷം രൂപ പിഴ Representative image
India

യോഗ്യതയില്ലാത്ത ജീവനക്കാരുമായി യാത്ര: എയർ ഇന്ത്യക്ക് 90 ലക്ഷം രൂപ പിഴ

ഡയറക്റ്റർ ഓഫ് ഓപ്പറേഷൻസ്, ഡയറക്റ്റർ ഓഫ് ട്രെയ്നിങ് എന്നിവർക്ക് യഥാക്രമം ആറ് ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും പിഴ

ന്യൂഡൽഹി: മതിയായ യോഗ്യതകളില്ലാത്ത ജീവനക്കാരെ ഉൾപ്പെടുത്തി യാത്ര നടത്തിയതിന് എയർ ഇന്ത്യക്ക് ഡിജിസിഎ 90 ലക്ഷം രൂപ പിഴ ചുമത്തി. ഇതു കൂടാതെ എയർ ഇന്ത്യ ഡയറക്റ്റർ ഓഫ് ഓപ്പറേഷൻസ്, ഡയറക്റ്റർ ഓഫ് ട്രെയ്നിങ് എന്നിവർക്ക് യഥാക്രമം ആറ് ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ മതിയായ ജാഗ്രത പുലർത്തണമെന്ന് ഈ വിമാനം നിയന്ത്രിച്ച പൈലറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഏവിയേഷൻസ് (DGCA) അറിയിച്ചു.

നോൺ-ട്രെയ്നർ ലൈൻ ക്യാപ്റ്റനാണ് സംഭവത്തിൽ ഉൾപ്പെട്ട വിമാനം നിയന്ത്രിച്ചിരുന്നത്. നോൺ-ലൈൻ-റിലീസ്ഡ് ഫസ്റ്റ് ഓഫീസറും ഉണ്ടായിരുന്നു. സുപ്രധാന സുരക്ഷാ പ്രശ്നങ്ങൾ ഉൾപ്പെടുന്ന സംഭവമായാണ് ഡിജിസിഎ ഇതിനെ വിലയിരുത്തുന്നത്.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം