air india fiel image
India

വിമാനത്തിന്‍റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തെന്നി വീണ് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ മരിച്ചു

രാത്രി ടെർമിനൽ-3 യിൽ വിമാനത്തിന്‍റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സംഭവം

ന്യൂഡൽഹി: വിമാനത്തിന്‍റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പടിയിൽ നിന്നു വീണ് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ മരിച്ചു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. എയർ ഇന്ത്യയുടെ സർവീസ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്ന രാം പ്രകാശ് സിങാണ് മരിച്ചത്.

രാത്രി ടെർമിനൽ-3 യിൽ വിമാനത്തിന്‍റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സംഭവം. പടിയിൽ നിന്നും തെന്നി വീണ ഇയാളുടെ തലയ്ക്കാണ് പരുക്കേറ്റത്. തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് പരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ