India

അർധ നഗ്നനായി മസാജിങ്ങിനിടെ മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന ചിത്രവുമായി എയർ ഏഷ്യ സിഇഒ

ടോണി ഫെർണാണ്ടസ് തന്നെയാണ് ഈ ചിത്രം ലിങ്കിഡ് ഇനിൽ പങ്കുവെച്ചത്

MV Desk

ന്യൂഡൽഹി: അർധ നഗ്നനായി മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന എക്സിക്യൂട്ടീവ് ഓഫീസർ ടോണി ഫെർനാണ്ടിനെതിരെ വ്യാപക വിമർശനം. മസാജിങ്ങിന് വിധേയനാകുന്ന സമയത്ത് തന്നെ കമ്പനിയോട് ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാനും അവസരം നൽകുന്ന ശൈലിയെ അഭിനന്ദിച്ച് ടോണി ഫെർണാണ്ടസ് തന്നെയാണ് ഈ ചിത്രം ലിങ്കിഡ് ഇനിൽ പങ്കുവെച്ചത്.

ടോണിയുടെ പ്രവർത്തി തീർത്തും അനുചിതമായെന്ന് എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകൾ അഭിപ്രായപ്പെട്ടു. ഒരു കോൺഫ്രൻസ് റൂമിൽ യുവതി മസാജ് ചെയ്യുന്നതിനിടെ കമ്പനിയുടെ യോഗത്തിലും പങ്കെടുക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്.

വളരെയധികം പ്രയാസം നിറഞ്ഞ ഒരാഴ്ചയാണ് കടന്നുപോയത്. ആ സമയത്ത് വെറാനിറ്റ ജോസഫൈനാണ് മസാജ് ചെയ്താൽ നല്ലതാന്നു പറഞ്ഞത്. മസാജിനൊപ്പം തന്നെ മാനേജ്മെന്റ് യോഗത്തിലും പങ്കെടുക്കാൻ അവസരം നൽകുന്ന ഇൻഡോനേഷ്യയുടെയും എയർ ഏഷ്യയിലെയും ശൈലി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.- അദ്ദേഹം ലിങ്കിഡിനിൽ കുറിച്ചു. ഇതിനു പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.

അവസാന നിമിഷത്തിൽ സ്വർണം നഷ്ടമായി; ലോങ് ജമ്പിൽ ആൻസി സോജന് വെള്ളി

പൊലീസിനെ വിവരാവകാശത്തിൽ നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

സോഷ‍്യൽ മീഡിയയിലൂടെ അപകീർത്തി പരാമർശം; അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരേ കേസ്

സ്കൂട്ടറിനു പുറകിലെ ഗിറ്റാറിന് ഹെൽമറ്റ് ഇല്ല; 500 രൂപ പിഴയിട്ട് എഐ ക്യാമറ

കാര‍്യവട്ടം ഏകദിനം; ടോപ് ഗിയറിൽ കുതിച്ച് വിൻഡീസ് പട, വലഞ്ഞ് ഇന്ത‍്യൻ ബൗളർമാർ