മുഖ്യമന്ത്രി സി. ജോസഫ് വിജയ്

 
India

എല്ലാ ബസും എസി, ഏഴ് മണിക്കൂർ ഓഫിസിൽ; വിമർശകരുടെ വായടപ്പിച്ച് വിജയ്

സംസ്ഥാനത്തെ കാലാവസ്ഥയിൽ യാത്ര സുഖകരമാക്കുന്നതിനായാണ് ബസുകളെല്ലാം എസിയാക്കി മാറ്റുന്നത്.

നീതു ചന്ദ്രൻ

ചെന്നൈ: രണ്ട് വർഷം മുൻപ് വിജയ് സിനിമ ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിലേക്ക് വരാൻ തീരുമാനിച്ചപ്പോൾ ആശംസകളേക്കാൾ അധികം വിമർശനങ്ങളായിരുന്നു ഉയർന്നു കേട്ടിരുന്നത്. പക്ഷേ തമിഴ വെട്രി കഴകം എന്ന പാർട്ടിയും വിജയ്‌യും തമിഴ്നാടിനെ മാത്രമല്ല രാജ്യത്തെ മുഴുവൻ അമ്പരപ്പിക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. ആദ്യമായി മത്സരിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് തമിഴ്നാട്ടിൽ സർക്കാർ രൂപീകരിച്ച വിജയ് ഇപ്പോഴും ഒരു അദ്ഭുതമാണ്. പക്ഷേ അപ്പോഴും വിമർശനങ്ങളുടെ തട്ട് താണ് തന്നെയിരുന്നു. സിനിമാ നടന് സംസ്ഥാനം ഭരിക്കാനാകുമോ എന്ന സംശയങ്ങൾക്കെല്ലാം ഇപ്പോൾ മറുപടി നൽകിക്കൊണ്ടിരിക്കുകയാണ് വിജയ്‌യും പാർട്ടിയും.

തമിഴ്നാട്ടിലെ സർക്കാർ ബസുകളെല്ലാ എസിയാക്കി മാറ്റുമെന്ന തീരുമാനമാണ് വിജയ് ഒടുവിൽ എടുത്തത്. പുതുതായി വാങ്ങുന്ന ബസുകളെല്ലാം എസി ആയിരിക്കുമെന്ന് ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിപൻ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിലായി 300 ബസുകളാണ് വിജയ് ഫ്ലാഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ കാലാവസ്ഥയിൽ യാത്ര സുഖകരമാക്കുന്നതിനായാണ് ബസുകളെല്ലാം എസിയാക്കി മാറ്റുന്നത്.

കുറ്റവാളികൾക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ ജില്ലാ കലക്റ്റർമാർക്കും പൊലീസ് ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

അധികാരത്തിലേറി മണിക്കൂറുകൾക്കുള്ളഇൽ തന്നെ തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനം ചെയ്തിരുന്ന 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന പദ്ധതിക്ക് വിജയ് തുടക്കമിട്ടു. 2.4 കോടി ഗാർഹിക ഉപയോക്താക്കൾക്കാണ് ഇത് ഗുണം ചെയ്യുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ആന്‍റി ഡ്രഗ് ടാസ്ക് ഫോഴ്സും ശക്തമാക്കിയിട്ടുണ്ട്.

സ്ത്രീകൾക്കെിരേയുള്ള കുറ്റക‌ൃത്യങ്ങൾ ഇല്ലാതാക്കാനായി സിങ്കപ്പെണ്ണ് എന്ന പേരിൽ ഒരു സ്പെഷ്യൻ ടാസ്ക് ഫോഴ്സും രൂപീകരിച്ചു.

മറ്റു മുഖ്യമന്ത്രിമാരെ അപേക്ഷിച്ച് വിജയ്‌യുടെ പ്രവർത്തന രീതികളും വ്യത്യസ്തമാ്മ. രാവിലെ പത്തു മണിയോടെ സെക്രട്ടേറിയറ്റിലെത്തുന്ന വിജയ് 7 മണിക്കൂറോളം ഓഫിസിൽ ചെലവഴിക്കും.

രണ്ടു പതിറ്റാണ്ടോളം വിജയ് സിനിമാ സ്ക്രീനിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രിയായും വിജയഗാഥ തുടരുന്നു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു