India

''പങ്കാളിയെ തീരുമാനിക്കാനുള്ള അവകാശത്തിൽ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആര്‍ക്കും ഇടപെടാനാകില്ല''; അലഹബാദ് കോടതി

യുവതിയുടെ അമ്മയും കുടുംബാംഗങ്ങളും ഉപദ്രവിക്കുന്നു എന്നായിരുന്നു പരാതി

MV Desk

പ്രയാഗ്‌രാജ്: വിവാഹം കഴിക്കാനോ ഒരുമിച്ച് ജീവിക്കാനോ ഉള്ള പ്രായപൂർത്തിയായ 2 വ്യക്തികളുടെ അവകാശത്തിൽ മാതാപിതാക്കളുൾപ്പെടെ ആർക്കും ഇടപെടാനാവില്ലെന്ന് അലഹാബാദ് കോടതി. ലിവിൻ പങ്കാളികളായ യുവതീയുവാക്കൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. ജസ്റ്റിസ് സുരേന്ദ്ര സിങ്ങിന്‍റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഇരുവരുടേയും സമാധാനപരമായ ജീവിതം തടസപ്പെട്ടാൽ പൊലീസിനെ സമീപിക്കാമെന്നും അവർക്ക് ഉടനടി സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മുസ്‍ലിം യുവതിയും ലിവ് ഇന്‍ പങ്കാളിയായ ഹിന്ദു യുവാവുമാണ് കോടതിയെ സമീപിച്ചത്.

യുവതിയുടെ അമ്മയും കുടുംബാംഗങ്ങളും ഉപദ്രവിക്കുന്നു എന്നായിരുന്നു പരാതി. ഹർജിക്കാരുടെ സമാധാനപരമായ ജീവിതം തടസ്സപ്പെടുത്തി കുടുംബം നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന് ഹര്‍ജിയില്‍ ആരോപിച്ചു. ഓഗസ്റ്റ് നാലിന് ഗൗതം ബുദ്ധ നഗർ പൊലീസ് കമ്മീഷണറോട് യുവതി സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഇവർ കോടതിയെ സമീപിച്ചത്.

തങ്ങളുടെ ജീവിതത്തിൽ ഇടപെടുന്നതിൽ നിന്ന് കുടുംബത്തെ തടയണമെന്ന ആവശ്യപ്പെട്ടാണ് ഹർജി. ഇവർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഹര്‍ജിക്കാര്‍ വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരാണെന്നും മുസ്‍ലിം വ്യക്തിനിയമ പ്രകാരം ലിവ് ഇൻ ബന്ധം ശിക്ഷാർഹമാണെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു.

"പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാൻ"; രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ

വിമാനത്താവളത്തിൽ തടിച്ചുകൂടി ആരാധകർ; തിക്കിലും തിരക്കിലും പെട്ട് നിലത്തു വീണ് വിജയ്, ഭയന്ന് പിന്മാറി മമിത | video

എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ട്, പിന്നെന്തിന് കോർപ്പറേഷൻ കെട്ടിടത്തിൽ തുടരണം; പ്രശാന്ത് എംഎൽഎക്കെതിരേ ശബരീനാഥൻ

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്: 200 ഓളം വിമാന സർവീസുകൾ വൈകി, 6 വിമാനങ്ങൾ റദ്ദാക്കി

മലപ്പുറത്ത് കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു